കിലോയ്ക്ക് 35 രൂപയ്ക്ക് സവാള: ബിജെപി ഓഫീസിന് മുന്നില്‍ വിലക്കുറവില്‍ സവാള വിറ്റ് പ്രതിഷേധം

പാട്‌ന: ബിജെപി ഓഫീസിന് മുന്നില്‍ 35 രൂപയ്ക്ക് സവാള വില്‍പ്പന. ഇരച്ചുകയറി ജനങ്ങള്‍. പാട്‌നയിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു വന്‍ വിലക്കുറവില്‍ സവാള വില്‍പന. ജന്‍അധികാര്‍പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ പപ്പു യാദവാണ് വിലവര്‍ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായെത്തിയത്.

വിപണിയില്‍ കിലോയ്ക്ക് 120 രൂപ വരെ ഉണ്ടായിരിക്കെ വെറും 35 രൂപയ്ക്കായിരുന്നു സവാള വില്‍പ്പന. വന്‍വിലക്കുറവില്‍ സവാള വില്‍ക്കുന്നത് അറിഞ്ഞതോടെ പാട്നയിലെ ബിജെപി ഓഫീസിലേക്ക് ജനങ്ങളുടെ ഒഴുക്കായി. സവാള വാങ്ങാന്‍ നൂറുക്കണക്കിനാളുകളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന കേന്ദ്രത്തിന് എന്തുകൊണ്ട് സവാളയ്ക്ക് സബ്സിഡി നല്‍കി കൂടായെന്നും അദ്ദേഹം ചോദിച്ചു.

Exit mobile version