ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ആറു ജില്ലകളിലെ 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍
വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ്. ആറു ജില്ലകളിലെ 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

12 സീറ്റുകളില്‍ ബിജെപി, കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെഎംഎം 4 സീറ്റിലും, ആര്‍ജെഡി 3 സീറ്റിലുമാണ് മത്സരിക്കുന്നത്. ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ ഐപിഎസ്. ഓഫീസറുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് മത്സരിക്കുന്നവരിലെ പ്രമുഖര്‍.

37,83,055 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ ബൂത്തിലെത്തുക. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ഡിസംബര്‍ 23-നാണ്.

Exit mobile version