മറാത്ത മണ്ണിൽ ഇനി ശിവസേനയുടെ ഭരണം; ആയിരങ്ങളെ സാക്ഷിയാക്കി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: താക്കറേ കുടുംബം ഒടുവിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഔദ്യോഗികമായി ഒപ്പുചാർത്തി. ദാദറിലെ ശിവജി പാർക്കിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ശിവസേന തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാണ് ഉദ്ധവ്. ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

എൻസിപി നേതാക്കളായ ശരദ് പവാർ, അജിത് പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, അശോക് ചവാൻ,ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, വിനായക് റാവത്ത്, എംഎൻഎസ് നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ ആനന്ദ് അംബാനി, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, ടിആർ ബാലു, തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.

Exit mobile version