മുദ്ര ലോൺ അനുവദിക്കുന്നത് നിയന്ത്രിച്ച് റിസർവ് ബാങ്ക്; തിരിച്ചടയ്ക്കുന്നവർക്ക് നൽകിയാൽ മതിയെന്ന് റിസർവ് ബാങ്ക്

മുംബൈ: മുദ്ര ലോൺ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. വായ്പയെടുത്ത പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നീക്കം. ബാങ്കുകൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തിമാത്രം വായ്പ അനുവദിച്ചാൽമതിയെന്നാണ് ആർബിഐയുടെ നിലപാട്.

മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതായാണ് വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ മുദ്ര വായ്പ നൽകിയത് 2.9 കോടി പേർക്കാണ്. മുദ്ര വായ്പയുടെ വെബ്‌സൈറ്റിലെ വിവരപ്രകാരം നടപ്പ് സാമ്പത്തിക വർഷം 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തിൽ ബാങ്കുകൾ വിതരണം ചെയ്തത്.

2015ലാണ് പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതി നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്നത്.

Exit mobile version