സ്‌കൂളില്‍ വെച്ച് ആറുവയസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ തീന്‍വാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിലാണ് അധ്യാപകന്റെ ക്രൂരത. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

ലഖ്‌നൗ: സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ തീന്‍വാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിലാണ് അധ്യാപകന്റെ ക്രൂരത. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ അധ്യാപകന്‍. അന്നേദിവസം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ തുടരാന്‍ പൊണ്‍കുട്ടിയോടും സഹോദരനോടും ഇയാള്‍ ആവശ്യപ്പെട്ടു. ശേഷം സഹോദരനെ അടുത്ത കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചു. ഈ തക്കം നോക്കി ഇയാള്‍ കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സഹോദരന്‍ തിരിച്ചുവന്നപ്പോള്‍ ടോയ്ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതില്‍ തുറന്നതേടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version