മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധതയറിയിച്ച് നേതാക്കള്‍ നാളെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരദ് പവാര്‍ വെള്ളിയാഴ്ച വൈകിട്ട് മുംബൈയില്‍ പറഞ്ഞു.

ശനിയാഴ്ച എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമെന്ന് ശരത് പവാര്‍ പറഞ്ഞു.

Exit mobile version