ദേശീയ പാതയ്ക്കരികില്‍ കുഴിബോംബ് കണ്ടെത്തി; ജമ്മു-ശ്രീനഗര്‍ പാത അടച്ചിട്ടു

ജമ്മു - ശ്രീനഗര്‍ ദേശീയ പാതയ്ക്ക് അരികിലായാണ് കുഴി ബോംബ് കണ്ടെത്തിയത്.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി. ജമ്മു – ശ്രീനഗര്‍ ദേശീയ പാതയ്ക്ക് അരികിലായാണ് കുഴി ബോംബ് കണ്ടെത്തിയത്.

ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന കരസേന സംഘമാണ് കുഴിബോംബ് കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. അതേസമയം, ദേശീയ പാതയ്ക്കരികില്‍ കുഴിബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ പാത അടച്ചു.

Exit mobile version