മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം: മരണം ആറായി; പത്തുപേര്‍ക്ക് പരിക്ക്

പുല്‍ഗാവിലെ സൈനിക ക്യാമ്പിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

മുംബൈ: മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം. പുല്‍ഗാവിലെ സൈനിക ക്യാമ്പിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കേറ്റു.

സൈനിക ക്യാമ്പിനു സമീപത്തെ വെടിക്കോപ്പ് ഫാക്ടറിയുടെ തുറസായ മേഖലയില്‍ പഴയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നിര്‍വീര്യമാക്കുന്നതിനായി പീരങ്കി അണ്‍ലോഡ് ചെയ്യുമ്പോള്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ വെടിക്കോപ്പ് ഫാക്ടറി ജീവനക്കാരനും മൂന്നുപേര്‍ സൊനെഗോ അബാജി ഗ്രാമവാസികളുമാണ്.

Exit mobile version