ട്രെയിനുകളിലെ ഭക്ഷണത്തിന് പ്രഖ്യാപിച്ച വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അമ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന വെജിറ്റേറിയന്‍ ഊണിന് ഇന്ന് മുതല്‍ 80 രൂപയാണ് വില

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ ഭക്ഷണത്തിന് പ്രഖ്യാപിച്ച വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതേ തുടര്‍ന്ന് അമ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന വെജിറ്റേറിയന്‍ ഊണിന് ഇന്ന് മുതല്‍ 80 രൂപയാണ് വില. 80 രൂപ ഉണ്ടായിരുന്ന ചിക്കന്‍ കറി ഉള്‍പ്പടെയുള്ള നോണ്‍ വെജ് ഊണിന് ഇനി മുതല്‍ ഈടാക്കുക 130 രൂപയാണ്. അതേസമയം ലഘുഭക്ഷണത്തിനും ചായ,കാപ്പി എന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ട്രെയിനിലെ ഭക്ഷണങ്ങളുടെ പുതുക്കിയ വില(ബ്രായ്ക്കറ്റില്‍ പഴയ വില)
പ്രഭാതഭക്ഷണം വെജ്- 40(30), നോണ്‍ വെജ്- 50(35),വെജ് മീല്‍സ്/ഡിന്നര്‍- 80(50),വെജ് മീല്‍സ്, മുട്ടക്കറി/ഡിന്നര്‍- 90(55),വെജ് മീല്‍സ്, ചിക്കന്‍ക്കറി/ഡിന്നര്‍- 130(80),ബിരിയാണി- വെജ് 80(52), എഗ്ഗ് 90(61), ചിക്കന്‍ 110(71)

അതേസമയം രാജധാനി, തുരന്തോ എക്‌സ്പ്രസുകളിലെ ഭക്ഷണത്തിന്റെ വിലയും റെയിവേ വര്‍ധിപ്പിച്ചിട്ടുണ്ട്.2020 മാര്‍ച്ച് 29 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

ഫസ്റ്റ് ക്ലാസ് എസിയില്‍ ചായയ്ക്കും ബിസ്‌ക്കറ്റിനും 35 രൂപയാണ് ഇനി മുതല്‍ ഈടാക്കുക. നേരത്തേ ഇതിന് 15 രൂപയായിരുന്നു. 90 രൂപയ്ക്ക് ലഭിച്ചിരുന്ന പ്രഭാത ഭക്ഷണം ഇനി 140 രൂപയ്ക്ക് ആണ് ലഭിക്കുക. 140 രൂപയുണ്ടായിരുന്ന ഉച്ച, രാത്രി ഭക്ഷണത്തിന് 245 രൂപയാണ്. സെക്കന്‍ഡ്-തേര്‍ഡ് എസി ക്ലാസുകളിലെ ഭക്ഷണങ്ങളുടെ വില നിലവാരം ഇങ്ങനെ,
ചായ 20(10), പ്രഭാത ഭക്ഷണം- 105(70), ഉച്ച, രാത്രി ഭക്ഷണം- 185(120), വൈകുന്നേരം ചായ ലഘുഭക്ഷണം 90(45).

Exit mobile version