ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ന് 365 ആണ് നഗരത്തിലെ ശരാശരി വായുമലിനീകരണതോത്. അതേസമയം കഴിഞ്ഞ ദിവസം 500 ന് അടുത്തെത്തിയിരുന്നു ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത്. ഇന്നത്തതില്‍ നിന്നും വായു മലിനീകരണ തോത് ഇനിയും കുറയാന്‍ സാധ്യതയുണ്ട്.

അതേസമയം ഡല്‍ഹിയുടെ സമീപപട്ടണമായ ഗാസിയാബാദില്‍ മലിനീകരണതോത് ഉയര്‍ന്ന് തന്നെ തുടരുകയാണ്. നഗരത്തില്‍ നടപ്പാക്കിയ ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണ കാര്യത്തില്‍ നാളെ സര്‍ക്കാര്‍ തീരുമാനം എടുക്കും. കാറ്റിന്റെ വേഗതയില്‍ വര്‍ധനിവ് ഉള്ളതിനാല്‍ അന്തരീക്ഷ മലിനീകരണ തോത് വരും ദിവസങ്ങളില്‍ കുറയുമെന്നാണ് വിലയിരുത്തല്‍.

വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടി ചര്‍ച്ച ചെയ്യാനിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗത്തില്‍ ഗൗതം ഗംഭീര്‍ എംപി പങ്കെടുക്കാത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. ഗംഭീറിനെ കാണാനില്ലെന്ന് കാട്ടി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രതിക്ഷപ്പെട്ടു. ഗംഭീറിനെതിരെ പ്രതിഷേധം വ്യാപകമാക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം

Exit mobile version