ജെഎന്‍യു സമരം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് പരാതി

സംഭവത്തില്‍ പോലീസ് നടപടിക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധിച്ചു.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്ന ജെഎന്‍യു അധികൃതരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ക്യാംപസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാന്‍സലറുടെ ഓഫീസും അലങ്കോലമാക്കിയെന്നായിരുന്നു.

ഇതേതുടര്‍ന്നാണ് അധികൃതരുടെ നടപടി. സംഭവത്തിന് പിന്നിലെ ഏഴ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. വിദ്യാര്‍ത്ഥികളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പോലീസ് നടപടിക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മുഴുവന്‍ പെയിന്റടിച്ച വിദ്യാര്‍ത്ഥികള്‍ സ്വാമി വിവേകാന്ദന്റെ പ്രതിമക്കും പെയിന്റ് പൂശിയിരുന്നു. അനാഛാദനം ചെയ്യാത്ത പ്രതിമക്കാണ് പ്രതിഷേധത്തെ തുടര്‍ന്ന് പെയിന്റ് പൂശിയത്.

Exit mobile version