ജെഎന്‍യു ചുവപ്പിനൊപ്പം തന്നെ: ഇടത് സഖ്യം ഉജ്ജ്വല വിജയത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യം ഉജ്ജ്വല വിജയത്തിലേക്ക്. എസ്എഫ്‌ഐയുടെ ഐഷി ഘോഷ് 2069ലേറെ വോട്ടുകള്‍ക്ക് മുന്നിലാണെന്നാണ് സൂചന. വൈസ് പ്രസിഡന്റായി സാകേത് മൂണ്‍ (ഡിഎസ്എഫ്) 3028 ലേറെ വോട്ടുകള്‍ക്കും. ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ് (ഐസ) 2228ലേറെ വോട്ടുകള്‍ക്കും ജോയിന്റ് സെക്രട്ടറിയായി എംഡി ഡാനിഷ് (എഐഎസ്എഫ്) 2938 ലേറെ വോട്ടുകള്‍ക്കും മുന്നിലാണ്.

ഒരു എബിവിപി പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍ ഫലം പ്രഖ്യാപിക്കുന്നത് 17 വരെ [ല്‍ഹി ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഔദ്യോഗികമായി ഫലപ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കണം.

വെള്ളിയാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 5762 വിദ്യാര്‍ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിച്ചിരുന്നു. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മനീഷ് ജാന്‍ഗിഡ്, വൈസ് പ്രസിഡന്റായി ശ്രുതി അഗ്നിഹോത്രി, ജനറല്‍ സെക്രട്ടറിയായി സബരീഷ് പിഎ, ജോ. സെക്രട്ടറിയായി സുമന്ദ കുമാര്‍ സാഹു എന്നിവരാണ് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജിതേന്ദ്ര സുന (ബിഎപിഎസ്എ), പ്രശാന്ത് കുമാര്‍ (എന്‍എസ്യുഐ), പ്രിയങ്ക ഭാരതി (ഛത്ര ആര്‍ജെഡി) രാഘവേന്ദ്ര മിശ്ര (സ്വതന്ത്രന്‍) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

Exit mobile version