ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് ഗുണനിലവാരിമില്ല; പരാതിപ്പെടാന്‍ വിളിച്ച യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ

ലഖ്‌നൗ: ഓണ്‍ലൈനില്‍ ഭക്ഷണം എത്തിക്കുന്ന സൈറ്റിന്റെ കസ്റ്റമര്‍കെയറിലേക്ക് വിളിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഭക്ഷണത്തിന്റെ ഗുണനിലവാരം തൃപ്തികരമല്ലെന്ന് പരാതിപ്പെടാന്‍ വിളിച്ച യുവാവിന് നഷ്ടമായത് നാലു ലക്ഷം രൂപയാണ്.

ലഖ്നൗവിലെ ഗോംതി നഗറില്‍ നിന്നുള്ള ആള്‍ക്കാണ് പണം നഷ്ടമായത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയപ്പോള്‍, ഭക്ഷണവിതരണ ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവുകളോട് പരാതിപ്പെടാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ഇന്റര്‍നെറ്റിലെ ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് കണ്ടെത്തി ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ എടുത്തു.

തുടര്‍ന്ന്, ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് എക്സിക്യൂട്ടീവാണെന്നു സ്വയം പരിചയപ്പെടുത്തി. പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും തന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കാനും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതിനിടെ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ലഭിച്ച ഉപഭോക്താവിനോട് ഡെലിവറി എക്സിക്യൂട്ടീവ് അപ്ലിക്കേഷനില്‍ ഒടിപി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കിയ ഉടന്‍ അദ്ദേഹത്തിന് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4 ലക്ഷം രൂപ കുറഞ്ഞതായുള്ള സന്ദേശം ലഭിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ല.

നിരവധി തവണ ആര്‍ബിഐ ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് മുന്നറിപ്പു നല്‍കിയിട്ടുള്ളതാണ്.

Exit mobile version