വാഹനപരിശോധന; അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ടണ്‍ അരി പിടിച്ചെടുത്തു

ലോറിയും ഓട്ടോയിലുമായി രണ്ടു വാഹനങ്ങളിലാണ് അരി കടത്താന്‍ ശ്രമിച്ചത്

കൃഷ്ണ: ആന്ധ്രാപ്രദേശില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരി പിടിച്ചെടുത്തു. വാഹനപതിശോധനക്കിടെയാണ് 580 ബാഗ് അരിപിടിച്ചെടുത്തത്. ലോറിയും ഓട്ടോയിലുമായി രണ്ടു വാഹനങ്ങളിലാണ് അരി കടത്താന്‍ ശ്രമിച്ചത്. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പൊതുവിതരണ കേന്ദ്രത്തില്‍ വിതരണത്തിനായി എത്തിക്കാനുള്ള അരി കണ്ടെത്തിയതെന്ന് കഞ്ചികചേര പോലീസ് അറിയിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് അറിയിച്ചു. ഗണ്ഡേപലി ഗ്രാമത്തില്‍ വെച്ചാണ് 580 ബാഗുകളിലായി സൂക്ഷിച്ച അരി വിജിലന്‍സ് കണ്ടെത്തിയത്. ഇത് ഏകദേശം 30 ടണ്‍ ഭാരം വരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പിടികൂടിയ വാഹനങ്ങള്‍ കഞ്ചികചേര പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണെന്ന് എസ്‌ഐ ഫക്രുദ്ദീന്‍ പറഞ്ഞു.

Exit mobile version