സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം വേണം; എന്‍സിപി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി

സര്‍ക്കാര്‍ രൂപീകരണം ഇന്ന് സാധ്യമല്ലെന്ന് അറിയിച്ചെന്നും സൂചനയുണ്ട്.

മുംബൈ; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് 48 മണിക്കൂര്‍ കൂടി വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണം ഇന്ന് സാധ്യമല്ലെന്ന് അറിയിച്ചെന്നും സൂചനയുണ്ട്.

അതെസമയം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിക്ക് നല്‍കിയ സമയ പരിധി ബാക്കി നില്‍ക്കേയാണ് ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 8.30 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചെന്നാണ് സൂചന.

Exit mobile version