മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണം; ഉപാധികള്‍ മുന്നോട്ട് വച്ച് എന്‍സിപി

സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എന്‍സിപിയെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഉപാധിയുമായി എന്‍സിപി. ശിവസേന ബിജെപിയോട് ആവശ്യപ്പെട്ട അതെ ആവശ്യം തന്നെയാണ് എന്‍സിപിയും ശിവസേനയോട് ആവശ്യപ്പെടുന്നത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ആവശ്യം.

സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എന്‍സിപിയെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം എന്‍സിപി നിലപാട് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.

അതേസമയം ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്് സംസ്ഥാന നേതൃത്വം. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഭിന്നത തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ന് രാത്രി 8.30 വരെയാണ് ഗവര്‍ണര്‍ എന്‍സിപിക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Exit mobile version