അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി നിരാശാജനകം; മുസ്ലീം ലീഗ്

പാണക്കാട്: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലീം ലീഗ് ദേശീയ നേതൃയോഗം. വിധി സമുദായത്തെ ആകെ നിരാശപ്പെടുത്തി. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗങ്ങളുമായും വിധി ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

കോടതി വിധിച്ച അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും വിധി പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കുന്ന കാര്യത്തിലും കൂടുതല്‍ ചര്‍ച്ച വേണം. ഇതിനായി കെഎംഖാദര്‍ മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ചുമതലപ്പെടുത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം. ബാബറി

Exit mobile version