ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; 52 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. 52 സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെയാണ് നടക്കുക.

ഝാര്‍ഖണ്ഡ് നിയമസഭയില്‍ ആകെ 81 സീറ്റുകളാണുളളത്. ഇതില്‍ 52 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി നിലവില്‍ പ്രസിദ്ധീകരിച്ചത്. നിലവിലുളള 31 നിയമസഭ അംഗങ്ങള്‍ക്ക് വീണ്ടും സീറ്റ് നല്കിയിട്ടുണ്ട്. എന്നാല്‍ 10 പേരെ ഒഴിവാക്കി.

ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്നും മുഖ്യമന്ത്രി രഘുബര്‍ദാസ് മത്സരിക്കുമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വ്യക്തമാക്കി. ഝാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണ്‍ ഗിലുവ ചക്രദാര്‍പൂരില്‍ നിന്നും മത്സരിക്കുമെന്നും പട്ടികയില്‍ പറയുന്നു.

Exit mobile version