മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യം കണ്ട പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണര്‍

ചെന്നൈ: മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

തിരുനെല്ലൈ നാരായണ അയ്യര്‍ ശേഷന്‍ എന്നാണ് പേരിന്റെ പൂര്‍ണ രൂപം. രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നു ടിഎന്‍ ശേഷന്‍, 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആയിരുന്നു ടിഎന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ ജനം അറിഞ്ഞത് ടിഎന്‍ ശേഷന്‍ അതിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു.

തമിഴ്‌നാട് കേഡറിലെ 1955 ബാച്ച് ഐഎഎസ് ഓഫീസര്‍ ആയിരുന്നു ടിഎന്‍ ശേഷന്‍. 1989ല്‍ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു. 1996ല്‍ മാഗ്‌സസെ അവാര്‍ഡിന് അര്‍ഹനായി.

Exit mobile version