പാത്രവുമായി സമപ്രായക്കാരുടെ ക്ലാസ് മുറിയിലേക്കുള്ള നോട്ടം വൈറലായി: കുഞ്ഞ് മോത്തി ഇനി യൂണിഫോമില്‍ സ്‌കൂളിലെത്തി, പഠിയ്ക്കും

തെലങ്കാന: വിശന്ന വയറുമായി അലൂമിനിയം പാത്രം കൈയ്യില്‍ പിടിച്ച് സമപ്രായക്കാരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലേക്ക് ദയനീയതയോടെ നോക്കുന്ന അഞ്ചുവയസ്സുകാരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അഞ്ചുവയസുകാരി മോത്തി ദിവ്യയാണ് വിശപ്പകറ്റാനായി മാത്രം സ്‌കൂളിലേക്ക് എത്തിയിരുന്നത്. തെലുങ്ക് ദിനപത്രമായ ‘ഈനാടി’ന്റെ ഫോട്ടോഗ്രാഫര്‍ ആവുല ശ്രീനിവാസാണ് മോത്തി ദിവ്യയുടെ കരളലിയിക്കുന്ന ചിത്രം പകര്‍ത്തിയത്. ഇതോടെ മോത്തിയ്ക്ക് ഇനി അതേ സ്‌കൂളില്‍ സമപ്രായക്കാരോടൊപ്പം യൂണിഫോമിലെത്തി പഠിയ്ക്കാം.

ഡെങ്കിപ്പനിയെ കുറിച്ചുള്ള സ്റ്റോറിയ്ക്കായി ചിത്രങ്ങളെടുക്കാന്‍ ഫോട്ടോഗ്രാഫര്‍
ഹൈദരാബാദിലെ ദേവര്‍ ജാം സ്‌കൂളിലെത്തിയപ്പോഴാണ് മോത്തി ദിവ്യ ക്യാമറക്കണ്ണില്‍ പതിഞ്ഞത്.

ഒരു കൊച്ചു പെണ്‍കുട്ടി കയ്യിലൊരു പാത്രവുമായി സ്വന്തം പ്രായത്തിലുള്ള കുട്ടികള്‍ യൂണിഫോമിട്ട് ക്ലാസിനുള്ളിലിരിക്കുന്നത് നോക്കിയുള്ള ആ നില്‍പ്പ് പകര്‍ത്തിയ ശേഷം
അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ശുചീകരണത്തൊഴിലാളികളാണ് മോത്തിയുടെ മാതാപിതാക്കള്‍. എല്ലാ ദിവസവും ഉച്ചഭക്ഷണത്തിന്റെ സമയത്ത് മോത്തി സ്‌കൂളിലേക്ക് അലൂമിനിയം പാത്രവുമായി വരും. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിയ ശേഷം ബാക്കിയുള്ള ഭക്ഷണം പാത്രത്തില്‍ വാങ്ങി കഴിക്കും.

ശ്രീനിവാസ് ‘വിശപ്പിന്റെ നോട്ടം’ എന്ന ക്യാപ്ഷനോടെ പിറ്റേദിവസത്തെ പത്രത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചു. വിവരങ്ങളും നല്‍കി. ഇത് ശ്രദ്ധയില്‍പ്പെട്ട’Mamidipudi Venkatarangaiya’ എന്ന ഫൌഡേഷന്‍ ഇടപെട്ടാണ് മോത്തിയ്ക്ക് പഠിയ്ക്കാനുള്ള അവസരം ഒരുക്കിയത്.

Exit mobile version