വാക്കുപാലിക്കാത്ത മോഡി സര്‍ക്കാരിനെ ഇനി വാഴിക്കില്ല..! തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും; മോഡി സര്‍ക്കാരിനെ തള്ളി 13 കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: വാക്കുപാലിക്കാത്ത മോഡി സര്‍ക്കാരിനെ തള്ളി 13 കര്‍ഷക സംഘടനകള്‍ രംഗത്ത്. മോഡി സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്ന ആരോപണമുന്നയിച്ചാണ് സംഘടനകള്‍ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും എന്നും ഇവര്‍ പറയുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന പ്രഖ്യാപനവും കര്‍ഷകര്‍ നടത്തി. കാര്‍ഷിക സംഘടനങ്ങളുടെ കൂട്ടായ്മയായ കണ്‍സോഷ്യം ഓഫ് ഇന്ത്യന്‍ ഫാമേഴ്‌സ് അസോസിയേഷനാണ് സര്‍ക്കരിനോട് വിയോദിപ്പ് പ്രകടിപ്പിച്ചത്.

കൂടാതെ രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നവര്‍ക്ക് ഞങ്ങള്‍ വോട്ടു ചെയ്യില്ല എന്നും സംഘടന് വ്യക്തമാക്കി. സിഐഎഫ്എ പ്രസിഡന്റ് സത്‌നാം സിങ് ബെഹ്‌റുവാണ് ഇക്കാര്യം അറിയിച്ചത.

കര്‍ഷകരുടെ ഈ തീരുമാനം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്കോ അല്ലെങ്കില്‍ സ്വതന്ത്രന്‍മാര്‍ക്കോ വോട്ടു ചെയ്യാനാണ് ഞങ്ങള്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നതെന്നും ഇതിലൂടെ കര്‍ഷക സമുദായത്തെ വഞ്ചിച്ച ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് സത്‌നാം സിങ് ബെഹ്‌റു കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പത്രികയില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയശേഷം അവര്‍ അതു നടപ്പിലാക്കിയില്ല. ഇതാണ് കര്‍ഷകരെ പ്രകോപിപ്പിച്ചത്. കൂടാതെ ഗോതമ്പിന്റെ താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ഷകരോട് കൊടിയ ചതിയാണ് ചെയ്തത്. കൂലിചെലവടക്കം ഉത്പാദന ചെലവ് കുതിച്ചുയര്‍ന്നപ്പോള്‍ വെറും 105 രൂപ വര്‍ധിപ്പിച്ച് അപമാനിക്കുകയായിരുന്നു വെന്നും കര്‍ഷകര്‍ പറയുന്നു.

Exit mobile version