ബിജെപി എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടത്തില്‍ പരിക്കേറ്റ എംപിയെ ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡറാഡൂണ്‍: ബിജെപി എംപി തിരാത് സിങ് റാവത്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഭിംഗോഡ് പന്തിനടത്തുവെച്ചായിരുന്നു അപകടം. റാവത്ത് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ പരിക്കേറ്റ എംപിയെ ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ പരുക്കുകള്‍ സാരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡിലെ ഖാര്വാളിലെ എംപിയാണ് തിരാത് സിങ് റാവത്ത്.

Exit mobile version