പത്ത് വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ എത്തി; സുരക്ഷാപരിശോധനയ്ക്കിടെ യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: 10 വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് പിടിയില്‍. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ആര്‍ പി മിഷ്‌റ എന്നയാളാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായത്.

ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് യാത്രചെയ്യാനെത്തിയതായിരുന്നു ആര്‍പി മിഷ്‌റ. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ ബാഗില്‍ 10 വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തു.

വെടിയുണ്ടകള്‍ കൈയ്യില്‍ സൂക്ഷിച്ചതിന് മതിയായ രേഖകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. അതിനാല്‍ ഇയാളെ പോലീസിന് കൈമാറിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. 32എംഎം വ്യാസത്തിലുള്ള പത്ത് വെടിയുണ്ടകളാണ് മിഷ്‌റയില്‍ നിന്നും പിടിച്ചെടുത്തത്.

Exit mobile version