മതസാഹോദര്യം നിലനിർത്തി സംയമനം പാലിക്കുക: ശ്രീ ശ്രീ രവിശങ്കർ

ബംഗളൂരു: സുപ്രീം കോടതിയിൽ നമ്മുടെ രാജ്യത്തുള്ളവർക്ക് പൂർണ്ണ വിശ്വാസമാണെന്ന് ശ്രീ ശ്രീ രവിശങ്കർ. കോടതിവിധി എല്ലാവർക്കും സ്വീകാര്യമാവുകയും ചെയ്യുമെന്നും അയോധ്യ കേസിൽ വിധി പ്രസ്താവനയുടെ പശ്ചാത്തലത്തിൽ രവിശങ്കർ പ്രതികരിച്ചു.

ആരും കിംവദന്തികൾക്ക് പ്രോത്സാഹനം നൽകുകയോ, അവയ്ക്ക് തിരികൊളുത്തുകയോ ചെയ്യരുത്, എല്ലാവരോടും അഭ്യർത്ഥിക്കുകയാണ് .

മതസാഹോദര്യം നിലനിർത്തി സംയമനം പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു.

Exit mobile version