ഹെല്‍മറ്റ് വയ്ക്കാത്തതിന് മക്കള്‍ക്ക് പോലീസ് പിഴയിട്ടു; നടുറോഡില്‍ പ്രതിഷേധവുമായി പിതാവ്

രാജ്യത്ത് ഇപ്പോള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ നമ്മുടെ എത്ര വലിയ നിയമങ്ങള്‍ വന്നാലും അത് അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. അതിന് ഉത്തമ ഉദാഹരണമാണ് ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഒരു പ്രതിഷേധം.

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ നമ്മുടെ എത്ര വലിയ നിയമങ്ങള്‍ വന്നാലും അത് അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. അതിന് ഉത്തമ ഉദാഹരണമാണ് ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഒരു പ്രതിഷേധം.

സംഭവം വേറെ ഒന്നുമല്ല. ഗുജറാത്തിലെ വഡോദരയില്‍ മക്കളുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആളെ പിന്നിലിരുന്ന മക്കള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതും അദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു.

ഇതേതുടര്‍ന്ന് പോലീസ് വലിയ തുക പിഴയിട്ടെന്നാണ് വിവരം. എന്നാല്‍, അദ്ദേഹം പിഴയൊടുക്കാന്‍ തയ്യാറാകാതെ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ചെയ്യുന്നത് ശരിയല്ലെന്നും, താന്‍ വളരെ കുറഞ്ഞ വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും ഇതിന് ഹെല്‍മറ്റ് ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

രാജ്യത്ത് ഗതാഗത നിയമം ഭേദഗതി ചെയ്തതോടെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടായ സംസ്ഥാനമാണ് ഗുജറാത്ത്. പ്രതിഷേധം ശക്തമായതോടെ
ഗതാഗത നിയമലംഘന പിഴകളില്‍ ആദ്യം ഇളവുവരുത്തിയ സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത് ആണ്. എന്നാല്‍, ഇതും അംഗീകരിക്കാന്‍ കഴിയാത്ത ജനങ്ങള്‍ അവിടെയുണ്ടെന്നതാണ് വാസ്തവം.

Exit mobile version