മൂര്‍ഖന്‍ പാമ്പില്‍ നിന്ന് യജമാനന്റെ പേരക്കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് വളര്‍ത്തുനായ!

സ്വന്തം ജീവന്‍ പണയം വെച്ച് മൂര്‍ഖന്‍ പാമ്പില്‍ നിന്ന് യജമാനന്റെ പേരക്കുട്ടികളെ രക്ഷിച്ച് വളര്‍ത്തുനായ. ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ജാന്‍ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ഭുവനേശ്വര്‍: സ്വന്തം ജീവന്‍ പണയം വെച്ച് മൂര്‍ഖന്‍ പാമ്പില്‍ നിന്ന് യജമാനന്റെ പേരക്കുട്ടികളെ രക്ഷിച്ച് വളര്‍ത്തുനായ. ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ജാന്‍ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

സുനില്‍ കൃഷ്ണ സമന്‍ട്രെ എന്നയാളുടെ ലാദന്‍ എന്ന വളര്‍ത്തുനായ ആണ് പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് ചത്തത്. സുനില്‍ കൃഷ്ണയുടെ രണ്ട് പേരക്കുട്ടികള്‍ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു. കുടുംബാംഗങ്ങളും കുട്ടികള്‍ക്കൊപ്പം മുറ്റത്തുണ്ടായിരുന്നു. ഈ സമയത്ത് അഞ്ച് അടി നീളമുള്ള മുര്‍ഖന്‍ മുറ്റത്തേക്ക് വരികയും ഇതുകണ്ട കുട്ടികള്‍ അലറി കരയും ചെയ്തു.

ഉടന്‍ തന്നെ ലാദന്‍ ചാടിവീഴുകയും പാമ്പിനെ കടിച്ചുകീറി കൊല്ലുകയും ചെയ്തു. എന്നാല്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ലാദന്‍ ചത്തുവീഴുകയായിരുന്നു. പോരാട്ടത്തിനിടയില്‍ നിരവധി തവണ പാമ്പ് നായയെ കടിക്കുകയായിരുന്നു.

Exit mobile version