മണിപ്പൂരില്‍ സ്‌ഫോടനം; അഞ്ച് പോലീസുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ തങ്ങല്‍ബസാറിലെ തിരക്കേറിയ ചന്തയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം ഉണ്ടായത്

ഇംഫാല്‍: മണിപ്പൂരില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ അഞ്ച് പോലീസുകാരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ തങ്ങല്‍ബസാറിലെ തിരക്കേറിയ ചന്തയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ നാല് പോലീസുകാര്‍ക്കും ഒരു സാധാരണ കാരനുമാണ് പരിക്കേറ്റത്.

സിറ്റി പോലീസ് സ്റ്റേഷന് 150 മീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായത്. ശക്തിയേറിയ സ്‌ഫോടനമാണെങ്കിലും ചെറിയ പരിധിയില്‍ മാത്രമാണ് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മുഖ്യമന്ത്രി എന്‍ ബിരന്‍ സിങ് സ്ഫോടനം നടന്ന സ്ഥലത്തു സന്ദര്‍ശനം നടത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Exit mobile version