ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഭരണസമിതിയോഗം ഇന്ന്

സര്‍ക്കാര്‍ പ്രതിനിധികളും ഭരണസമിതിയിലെ സ്ഥിരാംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുക

ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഭരണസമിതി യോഗം ഇന്ന്. സ്വയംഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായാണ് റിസര്‍വ് ബാങ്ക് ഇന്ന് നിര്‍ണായക യോഗം ചേരുന്നത്.

സര്‍ക്കാര്‍ പ്രതിനിധികളും ഭരണസമിതിയിലെ സ്ഥിരാംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുക. ഇതില്‍ സര്‍ക്കാര്‍പ്രതിനിധികളും ഏതാനും സ്വതന്ത്രാംഗങ്ങളും സര്‍ക്കാറിന്റെ നിലപാട് അവതരിപ്പിക്കും. എന്നാല്‍, ചില സ്വതന്ത്രാംഗങ്ങള്‍ ഗവര്‍ണറെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

ചട്ടങ്ങള്‍ ഇളവുചെയ്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കണമെന്ന കേന്ദ്രനിര്‍ദേശം ആര്‍ബിഐ തള്ളിയതോടെയാണ് ഭിന്നത ആരംഭിക്കുന്നത്. മാത്രമല്ല, ഇതിന് പിന്നാലെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version