വാഹന നിയന്ത്രണം ലംഘിച്ചു; ഡല്‍ഹിയില്‍ ബിജെപി എംപിക്ക് 4,000 രൂപ പിഴ

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ഒറ്റ- ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ പലരും വാഹന നിയന്ത്രണം ലംഘിച്ചു.

ന്യൂഡല്‍ഹി; അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ഒറ്റ- ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ പലരും വാഹന നിയന്ത്രണം ലംഘിച്ചു. വാഹന നിയന്ത്രണം ലംഘിച്ചവരില്‍ ബിജെപി എംപി വിജയ് ഗോയലും ഉള്‍പ്പെടും.

ഇന്നലെ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറുള്ള കാറുമായി നിരത്തിലിറങ്ങിയ ഗോയലിന് ട്രാഫിക് പോലീസ് 4,000 രൂപ പിഴയിട്ടു. 2016 ഏപ്രിലില്‍ വാഹനനിയന്ത്രണം കൊണ്ടുവന്നപ്പോഴും ഗോയല്‍ നിയമം ലംഘിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടപ്പാക്കിയ പദ്ധതിയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് നിയന്ത്രണം ലംഘിച്ചതെന്ന് ഗോയല്‍ പറഞ്ഞു.

അതേസമയം, വായു മലിനീകരണം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് വാഹനനിയന്ത്രണം കൊണ്ടുവന്നതെന്നും പദ്ധതിയുമായി സഹകരിക്കണമെന്നും ഗോയലിനോട് ഗതാഗത മന്ത്രി അഭ്യര്‍ത്ഥിച്ചു.

Exit mobile version