ദീപാവലി ആഘോഷിച്ചത് തെരുവ് നായയുടെ വാലില്‍ പടക്കം പൊട്ടിച്ച്; യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: തെരുവ് നായയുടെ വാലില്‍ പടക്കം കെട്ടി പൊട്ടിച്ച് ദീപാവലി ആഘോഷിച്ച യുവാക്കള്‍ക്കെതിരെ കേസ്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കര്‍ണാടകത്തിലെ ശിവമൊഗെയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മൂന്ന് യുവാക്കളാണ് വേറിട്ട ദീപാവലി ആഘോഷം തിരഞ്ഞെടുത്ത്. ഇതിന് ഇരയായത് തെരുവ് നായയും. നായയുടെ വാലില്‍ പടക്കം കെട്ടി തൂക്കിയ ശേഷം കത്തിച്ച് വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നായയുടെ വാലില്‍ യുവാക്കള്‍ ചേര്‍ന്ന് പടക്കം കെട്ടി തൂക്കുന്നതും, കത്തിച്ചപ്പോള്‍ ജീവനും കൊണ്ട് ഭയന്ന് ഓടുന്ന നായയുടെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പിന്നീട് മൃഗസ്‌നേഹികള്‍ നല്‍കിയ പരാതിയിലാണ് ഭദ്രാവതി പോലീസ് കേസ് എടുത്തത്.

Exit mobile version