ഉത്തര്‍പ്രദേശില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്

ക്ഷേത്രവും അതിനെ ചുറ്റിയുള്ള സ്ഥലവും ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ സമുദായത്തിന്റേതാണെന്ന് ഇയാള്‍ പറയുന്നുണ്ട്.

ലഖ്‌നൗ: ക്ഷേത്രദര്‍ശനത്തിന് എത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്. ഉത്തര്‍പ്രദേശിലാണ് സംഭവം. ബുലന്ദ്ശഹറിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് വാല്‍മീകി സമുദായാംഗങ്ങളായ സ്ത്രീകളെ വിലക്കിയത്. ഇത് സംബന്ധിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത ിപ്പോര്‍ട്ട് ചെയ്തത്.

ഇവരെ തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 25 നാണ് സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റിന് സമീപം കറുത്ത വേഷം ധരിച്ച ഒരാള്‍ കാവല്‍ നില്‍ക്കുന്നതും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്ന് പറയുന്ന സ്ത്രീകളെ തടയുന്നതും വീഡിയോയിലുണ്ട്.

ക്ഷേത്രവും അതിനെ ചുറ്റിയുള്ള സ്ഥലവും ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ സമുദായത്തിന്റേതാണെന്ന് ഇയാള്‍ പറയുന്നുണ്ട്.

Exit mobile version