‘നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയും’; പട്ടേലിന്റെ ജന്മദിനത്തില്‍ ഏകതാ പ്രതിമയില്‍ ആദരമര്‍പ്പിച്ച് മോഡി

ഗാന്ധിനഗര്‍: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 144-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയില്‍ ആദരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യമെമ്പാടുമുള്ള വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും റണ്‍ ഫോര്‍ യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും താന്‍ നന്ദി പറയുകയാണെന്നും നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയെന്നും മോഡി പറഞ്ഞു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനം ഏകതാദിനമായി ആചരിച്ചു തുടങ്ങിയത്. നിരവധി ആഘോഷപരിപാടികളാണ് പട്ടേലിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി മാരത്തോണ്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു.

Exit mobile version