ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് ഒരുങ്ങുന്നു

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത ആഴ്ച ജാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ രാമേശ്വര്‍ ഒറാണ്‍ പറഞ്ഞു. ഹരിയാനയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ മുന്നേറ്റം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.

എന്നാല്‍ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പിനൊപ്പം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് ആശ്വാസമായെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അത് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് ഫലം എന്നാണ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണുണ്ടായത്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്ത ആഴ്ചയോടെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രഖ്യാപനം നടത്തുമെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Exit mobile version