എക്‌സിറ്റ്‌പോൾ പ്രവചനങ്ങളുടെ വഴിയേ മഹാരാഷ്ട്രയും ഹരിയാനയും; എൻഡിഎ മുന്നിൽ

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങൾ. രണ്ടിടത്തും എൻഡിഎ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. പ്രതിപക്ഷത്തേക്കാൾ വ്യക്തമായ ലീഡോടെയാണ് എൻഡിഎ മുന്നേറ്റം.

വിവിധ സംസ്ഥാനങ്ങളിലായി 2 ലോക്‌സഭാ മണ്ഡലങ്ങളിലും 49 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ടെണ്ണൽ ആരംഭിച്ചു.

മഹാരാഷ്ട്രയിൽ എല്ലാ എക്‌സിറ്റ് പോളുകളും അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി-ശിവസേന സഖ്യം. നേതാക്കളുടെ കൊഴിഞ്ഞുപോക്കും താരപ്രചാരകരുടെ അസാന്നിധ്യവും ആവേശം കുറച്ചെങ്കിലും ശരദ് പവാറിന്റെ നേതൃത്വത്തിൽ നടത്തിയ സജീവ പ്രചാരണത്തിന്റെ ബലത്തിൽ പിടിച്ചു നിൽക്കാമെന്നാണ് എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ പ്രതീക്ഷ.

ഹരിയാനയിൽ പോളിങ് ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകൾ ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. അതേസമയം, ഇന്ത്യ ടുഡേ – ആക്‌സിസ് ഇന്ത്യ എക്‌സിറ്റ് പോളിൽ തൂക്കുസഭയാണു പ്രവചിക്കുന്നത്.

Exit mobile version