ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാതൃക; വൈറലായി ‘നായ’ യുടെ ചിത്രം

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നമ്മുടെ നിയമം. എന്നാല്‍ നിയമങ്ങള്‍ എത്ര കര്‍ശനമാക്കിയാലും അത് പാലിക്കാന്‍ മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇത്രക്കാര്‍ക്ക് മാതൃകയാണ് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്ത ഒരു നായ.

ന്യൂഡല്‍ഹി: ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നമ്മുടെ നിയമം. എന്നാല്‍ നിയമങ്ങള്‍ എത്ര കര്‍ശനമാക്കിയാലും അത് പാലിക്കാന്‍ മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇത്രക്കാര്‍ക്ക് മാതൃകയാണ് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്ത ഒരു നായ.

കഴിഞ്ഞ ദിവസമാണ് നായയുടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉടമയുടെ ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് രസിക്കുകയാണ് ഈ വളര്‍ത്തുനായ.

ഡല്‍ഹിയിലെ തിരക്കേറിയ നഗരത്തിലൂടെയാണ് ആശാന്റെ യാത്ര. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രം പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഡല്‍ഹി ട്രാഫിക് പോലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രം പകര്‍ത്തിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. എന്തായാലും പിന്‍ സീറ്റിലിരുന്ന് കൂളായി യാത്ര ചെയ്യുന്ന നായയയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version