രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ പോലീസുകാരെ സ്മരിച്ച് പ്രധാനമന്ത്രി

രാജ്യത്തിനായി നിലകൊള്ളുന്ന ധീരരായ പോലീസുകാരെയോര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ വെടിഞ്ഞ പോലീസുകാരുടെ സ്മരണക്ക് മുമ്പില്‍ പ്രണമിച്ച് ഇന്ത്യന്‍ ജനത. ഡല്‍ഹി ചാണക്യപുരിയില്‍ ദേശീയ പോലീസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചു.

രാജ്യത്തിനായി നിലകൊള്ളുന്ന ധീരരായ പോലീസുകാരെയോര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പോലീസ് സേനയെയും അവരുടെ കുടുംബത്തെയും സ്മരിച്ച മോഡി കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിഞ്ഞ പോലീസുകാരെ അഭിമാനത്തോടെ ഓര്‍ക്കുന്നെന്നും അവരുടെ ധീരത എല്ലാക്കാലവും പ്രചോദനം നല്‍കുന്നതാണെന്നും പറഞ്ഞു.

അതേസമയം, ദേശീയ പോലീസ് മ്യൂസിയം സന്ദര്‍ശിക്കാനും രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച പോലീസുകാരുടെ ത്യാഗത്തിന് മുമ്പില്‍ പ്രണമിക്കാനും മോഡി ജനങ്ങളെ ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ദേശീയ പോലീസ് സ്മൃതി മണ്ഡപം രാജ്യത്തിനായി സമര്‍പ്പിച്ചത്. പോലീസ് സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു മോഡിയുടെ ട്വീറ്റ്.

Exit mobile version