മോഡിയുടെ ഹെലികോപ്റ്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തി; രണ്ടുപേര്‍ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍

നാഗ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തിയ രണ്ടുപേര്‍ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍. ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചിത്രങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നാഗ്പുര്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ബാന്ദ്ര ജില്ലയിലെ സകോളിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ മഹാരാഷ്ട്രയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാഗ്പുര്‍ വിമാനത്താവളത്തില്‍നിന്ന് ഹെലിക്കോപ്റ്ററിലാണ് അദ്ദേഹം റാലി നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടത്.

ഈ ഹെലികോപ്റ്ററിന്റെ ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് പകര്‍ത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ ഒരാളുടെ ഫോണില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Exit mobile version