കേരളത്തിലെ ദേശീയപാതാവികസനം; തടസ്സങ്ങളെല്ലാം നീങ്ങി ,പദ്ധതി പെട്ടെന്ന് തീര്‍ക്കാനാകുള്ള എല്ലാ നടപടികളും സ്വീകരിക്കും; നിതിന്‍ ഗഡ്കരി

നാഗ്പുര്‍: കേരളത്തിലെ ദേശീയപാതാവികസനത്തിനായി മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 കോടിയോളം രൂപ നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനുള്ള തടസ്സങ്ങളെല്ലാം നിലവില്‍ മാറിയിരിക്കുകയാണെന്നും ദേശീയപാതാ വികസനം ദ്രൂതഗതിയില്‍ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ഒരു മാധ്യമത്തോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതാവികസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നേരിട്ട വലിയപ്രശ്‌നമായിരുന്നു ഇതിനായുള്ള ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ നിലവില്‍ എല്ലാ പ്രശ്‌നങ്ങളും നീങ്ങിയെന്നും തടസ്സങ്ങളൊന്നുമില്ലാതെ പദ്ധതി പെട്ടെന്ന് തീര്‍ക്കാനാകുള്ള എല്ലാ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് വികസനപദ്ധതികള്‍ പല കാരണങ്ങളാല്‍ ഏറെ വൈകിയിട്ടുണ്ട്. എന്നാല്‍ ഇനി കേരളത്തിലെ ദേശീയപാതാ വികസം ദ്രുതഗതിയില്‍ മുന്നോട്ടുപോകാന്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ 35,000 കോടിമുതല്‍ 40,000 കോടിവരെ രൂപ കേന്ദ്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version