ഷൂ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച് തത്തകളെ കടത്താന്‍ ശ്രമിച്ചു; ഡല്‍ഹിയില്‍ യുവാവ് പിടിയില്‍, വീഡിയോ

ഇന്ത്യയില്‍ നിന്നും അയല്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 13 തത്തകളെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷൂ ബോക്‌സിനുള്ളില്‍ തത്തകളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഇന്ത്യയില്‍ നിന്നും അയല്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 13 തത്തകളെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിയാണ് അറസ്റ്റിലായത്.

തുടര്‍ന്ന് ഇയാളെയും തത്തകളെയും ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പിടികൂടിയ തത്തകളെ ഒഖ്‌ല പക്ഷി സങ്കേതത്തിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യയില്‍ തത്തകളെ വിദേശത്തേയ്ക്ക് കടത്തുന്നത് കുറ്റകരമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചതിനാല്‍ ഇയാളെ ഒക്ടോബര് 30 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില് വിട്ടു.

കടപാട്എ-എന്‍ഐ

Exit mobile version