ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ്; എട്ട് ദിവസത്തെ യാത്ര 19ന് ആരംഭിക്കും

ഇന്ത്യയിലേയും നേപ്പാളിലേയുമായി 26ഓളം ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വ്വീസ്

ന്യൂഡല്‍ഹി: ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വ്വീസ് ഒക്ടോബര്‍ 19ന് ആരംഭിക്കും. എട്ട് ദിവസങ്ങളിലായാണ് യാത്ര. ഇന്ത്യയിലേയും നേപ്പാളിലേയുമായി 26ഓളം ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വ്വീസ്.

എട്ട് ദിവസങ്ങളിലായുള്ള യാത്ര ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുക. യാത്രയുടെ രണ്ടാം ദിനം ബോധഗയയിലും, മൂന്നാംദിനം നളന്ദ, രാജ്ഗീര് എന്നിവിടങ്ങളിലുമെത്തും. നാലാം ദിവസം വാരാണസിയില്‍ എത്തിച്ചേരും.

അഞ്ചാം ദിനം ലുംബിനിയിലും, ആറാം ദിനം കുശിനഗറിലും, ഏഴാം ദിനം ശ്രാവസ്തിയിലും, എട്ടാം ദിനം ആഗ്രയിലേക്കുമെത്തി 26ന് യാത്ര അവസാനിക്കും. ഫസ്റ്റ് ക്ലാസ് എസിയിലെ യാത്രയ്ക്ക് ഒരാള്‍ക്ക് 1,23,900 രൂപയാണ് ടിക്കറ്റ് നിരക്ക്. സെക്കന്‍ഡ് എസിയില്‍ 1,01,430 രൂപയ്ക്ക് രണ്ട് ടിക്കറ്റ് ലഭിക്കും.

Exit mobile version