ഐഡിയയും ബിഎസ്എൻഎല്ലും ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ പറ്റിച്ചു; പരാതിയുമായി ജിയോ ട്രായിക്ക് മുന്നിൽ

ന്യൂഡൽഹി: മറ്റ് ടെലികോം സേവനദാതാക്കൾക്ക് എതിരെ പരാതിയുമായി റിലയൻസ് ജിയോ ട്രായിയെ സമീപ്പിച്ചു. എയർടെൽ, ഐഡിയ-വോഡഫോൺ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികൾ ഇന്റർകണക്ട് യൂസേജ് ചാർജ് ജിയോയിൽ നിന്നും അനധികൃതമായി ഈടാക്കിയെന്ന് കാണിച്ചാണ് ട്രായിക്ക് റിലയൻസ് ജിയോയുടെ കത്ത്. ലാൻഡ്‌ലൈൻ നമ്പറുകൾ മൊബൈൽ നമ്പറുകളാക്കി കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ജിയോ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ നഷ്ടങ്ങൾ വരുത്തിയടെലികോം കമ്പനികൾക്ക് പിഴ വിധിക്കണമെന്നും ജിയോ ട്രായിയോട് ആവശ്യപ്പെട്ടു.

കോൾ സെന്റർ, ഹെൽപ്പ് ലൈൻ നമ്പറുകളായി മറ്റ് സേവനദാതാക്കൾ മൊബൈൽ നമ്പറുകളാണ് നൽകിയതെന്നും ജിയോ ട്രായിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപയോക്താക്കൾ കോൾ സെന്ററിലേക്കോ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കോ വിളിക്കുമ്പോൾ ഈ മൊബൈൽ നമ്പറിലേക്കാവും ആദ്യം കോൾ പോവുക. ഈ മൊബൈൽ നമ്പർ ഇത്തരം കോളുകൾ കോൾ സെന്റർ അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് കണക്ട് ചെയ്യുന്നു. കോളുകൾ റൂട്ട് ചെയ്യാനുള്ള വെർച്വുൽ നമ്പറായിട്ടാണ് ഈ മൊബൈൽ നമ്പർ പ്രവർത്തിക്കുന്നതെന്നും ഒക്‌ടോബർ 14ന് ട്രായിക്ക് അയച്ച കത്തിൽ ജിയോ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ മൊബൈലിൽ നിന്ന് ലാൻഡ്‌ലൈനിലേക്കുള്ള കോളുകൾ വെർച്വുൽ നമ്പർ ഉപയോഗിച്ച് മറ്റ് സേവനദാതാക്കൾ മൊബൽ ടു മൊബൈൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിലൂടെ ജിയോയിൽ നിന്നുള്ള ഇത്തരം കോളുകൾക്ക് മിനിട്ടിന് ആറ് പൈസ ഇന്റർകണക്ട് യൂസേജ് ചാർജായി നൽകേണ്ടി വന്നുവെന്നുമാണ് ജിയോയുടെ പരാതി.

Exit mobile version