തിരക്കിട്ട് ജോലി ചെയ്യുന്ന പോലീസുകാരന്‍, അതിനിടെ തലയില്‍ പേന്‍ നോക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

ഉത്തര്‍പ്രദേശിലെ പിലിഫിത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്നുമുള്ള കൗതുകം നിറഞ്ഞ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഒരു പോലീസ് ഇന്‍സ്‌പെക്ടറും ആ ഓഫീസറെ ‘സഹായിക്കുന്ന’ ഒരു കുരങ്ങനുമാണ് വീഡിയോയിലുള്ളത്.

തന്റെ ജോലി ചെയ്യുന്നതിനിടെ ഇന്‍സ്‌പെക്ടറുടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങന്‍. എന്നാല്‍ പോലീസുകാരന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നേയില്ല. അദ്ദേഹം തന്റെ ജോലി തുടരുകയാണ്. ഉത്തര്‍പ്രദേശിലെ പിലിഫിത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം.

പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൗതുകയും കുസൃതിയും നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. നിരവധി പേരാണ് കുരങ്ങന്റെ ക്യൂട്ട് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Exit mobile version