ഇന്ന് ഇന്ത്യയുടെ 87ാമത് വ്യോമസേനാ ദിനം; അഭ്യാസ പ്രകടനങ്ങളുമായി വ്യോമസേന

1.7 ലക്ഷം അംഗങ്ങളുമായി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 87ാമത് വ്യോമസേനാ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. അതുകൊണ്ടാണ് ഒക്ടോബര്‍ എട്ട് ഇന്ത്യ വ്യോമസേനാ ദിനമായി ആചരിക്കുന്നത്.

1.7 ലക്ഷം അംഗങ്ങളുമായി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യ ഇന്ന് ഫ്രാന്‍സില്‍ നിന്ന് ആദ്യ റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങും. ഇതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സിലെത്തിയിട്ടുണ്ട്.

ഇന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോണ്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളെ അഭിവാദ്യം ചെയ്യും.

Exit mobile version