ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ നുസ്രത്ത് ജഹാനും ഭര്‍ത്താവും

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത് പാര്‍ലമെന്റ് അംഗമായ നുസ്രത്ത് ജഹാനും ഭര്‍ത്താവ് നിഖില്‍ ജെയിനും. വിവാഹത്തിന് ശേഷമുള്ള ദമ്പതികളുടെ ആദ്യ ദുര്‍ഗാ പൂജയാണ് ഇത്. ചുവപ്പ് പട്ടുസാരിയണിഞ്ഞ് നുസ്രത്തും അതേ കളര്‍ കുര്‍ത്തയും ഇട്ടാണ് നിഖില്‍ ജെയിനും പൂജയ്‌ക്കെത്തിയത്.

ഒരു മുസ്ലീം ആയിട്ടും ദുര്‍ഗാ പൂജ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ മതത്തിന്റെയും ഐക്യത്തിനായുള്ള ആഘോഷങ്ങള്‍ക്ക് എനിക്ക് എന്റേതായ രീതികളുണ്ടെന്നായിരുന്നു മറുപടി. സംസ്‌കാരവും പാരമ്പര്യവും പിന്തുടരുന്നത് ശരിയാണെന്നാണ് താന്‍ കരുതുന്നത്. ഇവിടെ ഞങ്ങള്‍ എല്ലാ മതത്തിന്റെയും ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Exit mobile version