കോണ്‍ഗ്രസ് ക്ഷയിക്കുകയാണ്, കാത്സ്യം കുത്തിവെച്ചാലും രക്ഷപ്പെടില്ല; വിവാദ പരാമര്‍ശവുമായി ഒവൈസി

കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ്ണമായും ക്ഷീണിക്കുകയാണെന്നും കാത്സ്യം കുത്തിവെച്ചാലും ആരു വിചാരിച്ചാലും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് ഒവൈസി വ്യക്തമാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ പരാമര്‍ശവുമായി ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ്ണമായും ക്ഷീണിക്കുകയാണെന്നും കാത്സ്യം കുത്തിവെച്ചാലും ആരു വിചാരിച്ചാലും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് ഒവൈസി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ശക്തമായ പ്രതിപക്ഷമാകാന്‍ തന്റെ പാര്‍ട്ടിക്ക് മാത്രമാണ് കഴിയുകയെന്നും ഒവൈസി പറഞ്ഞു. പുണെയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി വിവാദ പരാമര്‍ശം ഉന്നയിച്ചത്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version