ഇത്തവണയും പതിവ് മുടക്കില്ല; ഫ്രാന്‍സില്‍ ആയുധപൂജ നടത്താനൊരുങ്ങി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

റാഫേല്‍ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് അദ്ദേഹം ഫ്രാന്‍സില്‍ എത്തിയത്.

ന്യൂഡല്‍ഹി: ഇത്തവണയും പതിവ് മുടക്കാതെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തും. പക്ഷേ പൂജ നടത്തുന്നത് അങ്ങ് ഫ്രാന്‍സിലെ പാരീസിലാണെന്ന് മാത്രം. റാഫേല്‍ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് അദ്ദേഹം ഫ്രാന്‍സില്‍ എത്തിയത്.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും രാജ്നാഥ് സിങ് എല്ലാ വര്‍ഷവും മുടങ്ങാതെ ആയുധ പൂജ നടത്തിയിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചു. ഫ്രാന്‍സിലേക്ക് ഉടന്‍ യാത്രതിരിക്കുന്ന രാജ്നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിച്ച ആദ്യ റാഫേല്‍ വിമാനം ഏറ്റുവാങ്ങും.

Exit mobile version