6500 കോടിയുടെ വായ്പാ തട്ടിപ്പ്: പിഎംസി ബാങ്ക് മുന്‍ എംഡി അറസ്റ്റില്‍

മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റില്‍. 6500 കോടിയുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് നടപടി. വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്നാണ് ജോയ് തോമസിനെതിരായ കേസ്.

സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിന് പിഎംസി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ ആര്‍ബിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇടപാടുകള്‍ നടത്തുന്നതിന് ബാങ്കിന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

6,500 കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന് പിഎംസി വായ്പ നല്‍കിയിരുന്നു. ഇവരുടെ കിട്ടാക്കടം മറച്ചുവെക്കാന്‍ 20,000 ലേറെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Exit mobile version