ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശ് റെയിസന്‍ ജില്ലയിലാണ് അപകടം

മധ്യപ്രദേശ്: മധ്യപ്രദേശില്‍ യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് മരിച്ചു. 19 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശ് റെയിസന്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

Exit mobile version