നാശം വിതച്ച് ഗംഗ; ബിഹാറിൽ വെള്ളപ്പൊക്കത്തിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു

പാട്‌ന നഗരം പൂർണ്ണമായും വെള്ളത്തിലാണ്.

ബിഹാർ: ഉത്തരേന്ത്യയിൽ നാശം വിതച്ച് ഗംഗാ നദി കരകവിഞ്ഞൊഴുകുന്നു. ഇതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുകയാണ്. പാട്‌നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ശക്തമായ മഴയെ തുടർന്നാണ് ഗംഗാ നദി കരകവിഞ്ഞൊഴുകിയത്. പാട്‌ന നഗരം പൂർണ്ണമായും വെള്ളത്തിലാണ്.

വീടുകളിലും ഫ്‌ളാറ്റുകളിലുമായി താമസിച്ചിരുന്നവർ ആദ്യനില വെള്ളത്തിൽ മുങ്ങിയതിനാൽ മുകളിലെ നിലകളിലേക്ക് കയറുകയും പിന്നീട് കുട്ടികൾ ഉൾപ്പെടെ ഉള്ളവർ പുറത്തിറങ്ങാനാകാതെ കുടുങ്ങി കിടക്കുകയുമാണ്. അതേസമയം, രക്ഷപ്രവർത്തർത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

മഴക്കെടുതിയിൽ ഇതുവരെ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 48 ആയി. ബിഹാറിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ട് തുടരും. ഉത്തർപ്രദേശും ബീഹാറുമാണ് പ്രളയക്കെടുതിയിലായിരിക്കുന്നത്.

Exit mobile version