മന്ത്രവാദിയെന്ന സംശയം; കര്‍ഷകനെ തീകൊളുത്തി കൊന്ന് ഗ്രാമവാസികള്‍

പുട്ടബാന്ധ ഗ്രാമത്തിലെ കില്ലോ ജയറാം എന്ന കര്‍ഷകനെയാണ് ഗ്രാമവാസികള്‍ മന്ത്രവാദിയെന്ന സംശയത്തില്‍ തീകൊളുത്തി കൊന്നത്

വിശാഖപ്പട്ടണം: മന്ത്രവാദിയെന്ന സംശയത്തില്‍ യുവാവിനെ തീകൊളുത്തി കൊന്ന് ഗ്രാമവാസികള്‍. ആന്ധ്രാപ്രദേശിലാണ് ഈ ദാരുണ സംഭവം നടന്നത്. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത് ശേഷം ജീവനോടെയാണ് ഗ്രാമവാസികള്‍ തീകൊളുത്തി കൊന്നത്.

പുട്ടബാന്ധ ഗ്രാമത്തിലെ കില്ലോ ജയറാം എന്ന കര്‍ഷകനെയാണ് ഗ്രാമവാസികള്‍ മന്ത്രവാദിയെന്ന സംശയത്തില്‍ തീകൊളുത്തി കൊന്നത്. തങ്ങളുടെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുടെ മരണത്തിനും പത്തുവയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെ രോഗത്തിനും കാരണം ഇയാള്‍ ആണെന്ന് പറഞ്ഞാണ് നാട്ടുകാര്‍ ഈ ക്രൂരകൃത്യം ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ച കൊല്ലപ്പെട്ട കില്ലോ ജയറാമിന്റെ ബന്ധുക്കള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അതേസമയം പെണ്‍കുട്ടിയുടെ മരണ കാരണം വെക്ടര്‍ ബോണ്‍ എന്ന അസുഖമാണെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഗ്രാമസഭയിലാണ് രോഗിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കില്ലോ ജയറാമിനെ മന്ത്രവാദിയായി മുദ്ര കുത്തിയതും തുടര്‍ന്ന് കൊലപ്പെടുത്തിയും. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version